Latest NewsNewsIndia

കുംഭമേളയെയും ഹിന്ദുമതത്തെയും വിമര്‍ശിക്കുന്നത് കുറ്റമാണ്, ഈ രാജ്യം ഒരിക്കലും പൊറുക്കില്ല; ബാബ രാംദേവ്

കുംഭമേളയെയും ഹിന്ദുമതത്തെയും വിമര്‍ശിക്കുന്നത് കുറ്റമാണെന്നും ബാബ രാംദേവ്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പേരില്‍ കുംഭമേളയെ അധിക്ഷേപിക്കുന്നവർക്കെതിരെ ബാബാ രാംദേവ്. ടൂള്‍ കിറ്റ് ഉപയോഗിച്ച്‌ കുംഭമേളയെയും ഹിന്ദുമതത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ബാബാ രാംദേവ് കുറ്റപ്പെടുത്തി.

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിതീവ്രമായ പശ്ചാത്തലത്തിൽ കുംഭമേള നടത്തിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കാതെ ചടങ്ങില്‍ ആളുകള്‍ കൂട്ടത്തോടെ പങ്കെടുത്തത് കോവിഡ് വ്യാപനം രൂക്ഷമാക്കാന്‍ കാരണമായെന്നും നിരവധിപ്പേര്‍ക്ക് കോവിഡ് ബാധിച്ചതായുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുംഭമേളയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ബാബാ രാംദേവ് രംഗത്തുവന്നത്.

read also: സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കോവിഡ്; പ്രതിദിന മരണനിരക്ക് ആദ്യമായി മൂന്നക്കം കടന്നു

കുംഭമേളയെയും ഹിന്ദുമതത്തെയും വിമര്‍ശിക്കുന്നത് കുറ്റമാണെന്നും ബാബ രാംദേവ് പറഞ്ഞു. ”രാഷ്ട്രീയം പറയാം, എന്നാല്‍ ഹിന്ദുമതത്തെ അപഹസിക്കരുത്. ഈ രാജ്യം ഒരിക്കലും പൊറുക്കില്ല. അത്തരത്തില്‍ വിമര്‍ശനം നടത്തുന്നവരെ ബഹിഷ്‌കരിക്കുകയും എതിര്‍ക്കുകയും വേണം”- ബാബാ രാംദേവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button