തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയെ വിലയിരുത്തലിനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവെയ്ക്കപ്പെട്ട പടയൊരുക്കം ജാഥയുടെ സമാപന തീയതിയും യോഗത്തില്‍ തീരുമാനിക്കും. ജെഡിയു മുന്നണി വിടാനൊരുങ്ങുന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിചയിലാണ്് ഇന്ന് ഈ യോഗം ചേരുന്നത്.
പടയൊരുക്കത്തിന്റെ സമാപന യോഗം അതിഗംഭീരമാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് നേതൃത്വം. ഇതും ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും. സോളാര്‍ അടക്കം ഭരണപക്ഷത്തു നിന്ന് ഉയര്‍ന്ന വെല്ലുവിളികള്‍ ചെറുക്കാന്‍ പടയൊരുക്കം യാത്ര സഹായകമായി എന്ന നിഗമനത്തിലാണ് ഇപ്പോള്‍ യു.ഡി.എഫ്.
ജനതാദള്‍ മുന്നണി വിടുമെന്ന പ്രചാരണത്തെകുറിച്ചും കേരള കോണ്‍ഗ്രസ് എമ്മിന്റെ തിരിച്ചുവരവും യോഗത്തില്‍ ചര്‍ച്ചയായേക്കും. എന്നാല്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജെഡിയു ഇതുവരെ അറിയിച്ചിട്ടുമില്ല. കൂടാതെ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ ഉണ്ടായ ആരോപണങ്ങളും ഇത് സംബന്ധിച്ച ഭാവി പരിപാടികളും യോഗത്തില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.
Post Your Comments