ചണ്ഡീഗഡ്: രണ്ടാനമ്മയുടെ ക്രൂരമായ ആക്രമണത്തിനിരയാകുന്ന പെൺകുട്ടിയുടെ ദയനീയത കണ്ടവർ ഞെട്ടിത്തരിച്ചു.കാലൊടിഞ്ഞ് വീട്ടില്‍ കിടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ അടിക്കുകയും പിന്നീട്ഭയന്ന് കരയുന്ന കുഞ്ഞിനെ ചാക്കിലിടുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. കാഴ്ച കണ്ടവർ ഞെട്ടിത്തരിച്ചിരിക്കുകയാണ്.
അവിടെ മറ്റൊരു പുരുഷൻ കൂടി ഉണ്ടായിരുന്നു. എന്നാൽ അത് ആരെന്നു വ്യക്തമല്ല.പെണ്‍കുട്ടിയുടെ സഹോദരന് പകര്‍ത്തിയ വീഡിയോ പിതാവിനെ കാണിച്ചതിനെ തുടര്‍ന്ന് ഇയാൾ ഭാര്യക്കെതിരെ പോലീസിൽ പരാതി നൽകി. പരാതിയും വീഡിയോയും പരിഗണിച്ച പോലീസ് ബാലപീഡന വകുപ്പ് ചുമത്തി യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
സംഭവം അന്വേഷിച്ചുവരികയാണ്. മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ കാല് തല്ലിയൊടിച്ചതും സ്ത്രീതന്നെയാണെന്ന് സഹോദരന് പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. ചണ്ഡീഗഡ് ഇന്റുസ്ട്രിയല്‍ ഏരിയ പോലീസ് ആണ് പരാതി അന്വേഷിക്കുന്നത്.
വീഡിയോ കാണാം :
Post Your Comments