ഷവോമിയില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ ഒരു സ്മാര്‍ട്ട്ഫോണ്‍ കൂടി പ്രതീക്ഷിക്കാമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. അടുത്തിടെ ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഷവോമി വൈസ് പ്രസിഡന്റും ഇന്ത്യ എംഡിയുമായ മനു കുമാര്‍ ജെയിന് നടത്തിയ യാത്രയെക്കുറിച്ച് ചെയ്ത ട്വീറ്റാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് തന്നെ കാരണം.
ഇന്ത്യന്‍ ഗ്രാമീണ ജീവിതങ്ങളെക്കുറിച്ച് ഒട്ടേറെ ഉള്‍ക്കാഴ്ച തനിക്ക് യാത്രയ്ക്കിടെ ലഭിച്ചുവെന്നും ഗ്രാമീണ ജീവിതങ്ങളില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്ന ഒരു പുതിയ ഹാൻഡ്സെറ്റ് കമ്പനി ഉടന്‍ അവതരിപ്പിക്കുമെന്നായിരുന്നു മനുകുമാറിന്റെ ട്വീറ്റ്.
കമ്പനി തുടര്‍ന്ന് മറ്റൊരു വിവരവും പുറത്തുവിട്ടിരുന്നില്ല. ഇതിനിടെയാണ് ഗ്രാമീണ ജനതയ്ക്കായി ഇപ്പോള്‍ കമ്പനി ചെലവ് കുറഞ്ഞ സ്മര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി സൂചന പുറത്തുവന്നിരിക്കുന്നത്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
Post Your Comments