ആസിഡ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ശരീരത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഇത് ഉണ്ടാക്കുന്നത്. തറയിലോ ടൈല്‍സിലോ ഏതെങ്കിലും തരത്തിലുള്ള കറകളോ മറ്റോ ഉണ്ടെങ്കില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉപയോഗിച്ച് ഇതിനെ ഇല്ലാതാക്കാം.
എന്നാല്‍ ഉപയോഗിക്കുന്നതിനു മുന്‍പ് ആസിഡില്‍ ആറ് ഭാഗം വെള്ളം ഒഴിച്ച് വേണം ഉപയോഗിക്കാം. ആസിഡ് വളരെയധികം നേര്‍പ്പിച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. തുറന്ന സ്ഥലത്ത് വെച്ച് മാത്രമേ ആസിഡ് മിക്‌സ് ചെയ്യാന്‍ പാടുകയുള്ളൂ. ബോട്ടിലിന്റെ മുകളില്‍ ഉള്ള എല്ലാ നിര്‍ദ്ദേശങ്ങളും വായിച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.
ഗ്ലൗവ്സ് ധരിക്കുന്ന കാര്യത്തിലും ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. നല്ലൊരു നൈലോണ്‍ പാഡ് ഉപയോഗിച്ച് വേണം ആസിഡ് മിക്‌സ് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടത്. ചില കാര്യങ്ങള്‍ മനസ്സില്‍ ആലോചിക്കേണ്ടത് അത്യാവശ്യമാണ്.
ഒരിക്കലും അടച്ച് പൂട്ടിയ സ്ഥലത്ത് വെച്ച് ആസിഡ് മിക്‌സ് ചെയ്യാന്‍ പാടില്ല. വായുവും വെളിച്ചവും ധാരാളം ലഭിക്കുന്ന സ്ഥലത്ത് വേണം ആസിഡ് നേര്‍പ്പിക്കാന്‍. കൃത്യമായ വെന്റിലേഷന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
ആസിഡ് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. കണ്ണിലും ചര്‍മ്മത്തിലും ആവാതെ ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ മാസ്‌ക്, ഗ്ലൗവ്‌സ് തുടങ്ങിയവയെല്ലാം ധരിക്കേണ്ടത് അത്യാവശ്യമാണ്.
Post Your Comments