ജിദ്ദ: വിവിധ മേഖലകളിൽ ആഴ്ചതോറും നടന്നുവന്നിരുന്ന സീസൺ കച്ചവടത്തിന് ഉണർവ് പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് ചേംബർ മുഖ്യ ആസ്ഥാനത്തിനടുത്ത് ഒരുക്കിയ ‘ബസ്ത മാർക്കറ്റി’ ൽ ആദ്യദിവസമെത്തിയത് 8500 പേർ. 250 ബസ്തകൾ ഉൾക്കൊള്ളാൻ പാകത്തിലാണ് സ്ഥലമൊരുക്കിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ജിദ്ദ ചേംബർ ബസ്ത മാർക്കറ്റ് ഒരുക്കുന്നത്. വെള്ളിയാഴ്ചയാണ് ബസ്ത മാർക്കറ്റ് പ്രവർത്തിക്കുക. മൂന്ന് മാസം നീണ്ടു നിൽക്കും.
ഭക്ഷ്യവിഭവങ്ങൾ, വീട്ടുപകരണങ്ങൾ, വിനോദ ഉപകരണങ്ങൾ, കളിക്കോപ്പുകൾ, കുടുംബത്തിനാവശ്യമായ വസ്തുക്കൾ, ഗിഫ്റ്റുകൾ എന്നിങ്ങനെ 8000 ത്തിലധികം വസ്തുകൾ വിവിധ ബസ്തകളിലായി ഒരുക്കിയിട്ടുണ്ട്. നേരത്തെ നടന്ന ബസ്ത മാർക്കറ്റ് വിജയകരമായിരുന്നുവെന്ന് ജിദ്ദ ചേംബർ ഭരണസമിതി അംഗം ഫാഇസ് ബിൻ അബ്ദുല്ല അൽഹർബി പറഞ്ഞു. കാലോചിതമായി സീസൺ കച്ചവടത്തെ മാറ്റുന്നതാണ് ബസ്ത മാർക്കറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments