UAELatest NewsSaudi ArabiaNewsInternationalGulf

അറബ് ഉച്ചകോടി: യുഎഇ പ്രസിഡന്റ് ജിദ്ദയിലെത്തി

ജിദ്ദ: അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജിദ്ദയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തും.

Read Also: മകൾക്കൊപ്പം മുറിയിൽ കാമുകൻ, എതിർത്തിട്ടും ഇതരജാതിക്കാരനുമായുള്ള ബന്ധം തുടർന്നു: മകളുടെ കഴുത്തറുത്ത് അച്ഛന്‍

ഉച്ചകോടിയിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ നേതാക്കളും ജോർദാൻ രാജാവ് അബ്ദുല്ല, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി തുടങ്ങിയവരും പങ്കെടുക്കും.

ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം സൗദിയിലെത്തിയിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം രാജ്യത്തെത്തിയത്. രണ്ടു ദിവസത്തേക്കാണ് സന്ദർശനം. ഖത്തർ അമീറും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

Read Also: ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾക്ക് പണം നൽകി: എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button