COVID 19Latest NewsNewsSaudi ArabiaGulf

കൊറോണ ബോധവൽക്കരണ പരിപ്പാടി സംഘടിപ്പിക്കാനൊരുങ്ങി ജിദ്ദയിലെ മലയാളി കൂട്ടായ്മ

ജിദ്ദ: കോവിഡ് 19 ബോധവൽക്കരണ പരിപാടിയുമായി ജിദ്ദയിലെ മലയാളി കൂട്ടായമ. മാരകമായ കൊറോണാ വൈറസിന്‍റെ രണ്ടാം വരവ്, വിവിധ രാജ്യങ്ങളില്‍ നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന കൊറോണാ വാക്സിന്‍ സംബന്ധിച്ച വിവരങ്ങള്‍, അതുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ക്കുള്ള ആശങ്കകളും സംശയങ്ങളും അവയുടെ നിവാരണവും തുടങ്ങിയ അജണ്ടകൾ ഉൾപ്പെടുന്നതാണ് ആനുകാലിക പ്രാധാന്യമുള്ള ഈ പരിപാടി.

Read Also: മകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് പിടിയിൽ

ജിദ്ദയിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐവ – ഐ ഡബ്ലിയു എ) സംഘടിപ്പിക്കുന്ന പരിപാടി ഫെബ്രുവരി 19 വെള്ളിയാഴ്ച സൗദി സമയം ഉച്ചയ്ക്ക് 2 .15 ന് ആരംഭിക്കും.

Read Also: തൃശൂർ കോർപ്പറേഷൻ ബജറ്റ് ഹോട്ടലിലെ പറ്റ് ബുക്ക് പോലെ, സർവ്വത്ര കടം; രൂക്ഷ വിമർശനവുമായി ഡോക്ടർ ആതിര

ജിദ്ദാ നാഷണല്‍ ആശുപത്രി (ജെ എന്‍ എച്) യിലെ ഇൻറ്റര്‍ണിസ്റ്റ് ഡോ. ഷമീര്‍ ചന്ദ്രോത്ത് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. ഇയ്യിടെ ഒരു പ്രമുഖ മലയാള വാര്‍ത്താ ചാനല്‍ ഏര്‍പ്പെടുത്തിയ പൊതുകാര്യ പ്രസക്തമായ പുരസ്‌കാരം സ്വന്തമാക്കിയ വ്യക്തി കൂടിയാണ് ഡോ. ഷമീര്‍ ചന്ദ്രോത്ത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button