Latest NewsTechnology

ഗ്രൂപ്പ് അഡ്മിൻമാർക്ക് പുതിയ അപ്‌ഡേഷനുമായി വാട്സ് ആപ്പ്

കാലിഫോർണിയ: വാട്​സ്​ ആപ്​ ഗ്രൂപ്പ്​ അഡ്​മിൻമാരുടെ ശ്രദ്ധയ്ക്ക്. ഗ്രൂപ്പ്​ അഡ്​മിന്​ കൂടുതൽ അധികാരങ്ങൾ നൽകുന്ന റെസ്​ട്രിക്​റ്റഡ്​ ഗ്രൂപ്പ്​ എന്ന സംവിധാനം അവതരിപ്പിക്കാൻ വാട്​സ്​ ആപ് ഒരുങ്ങുന്നു. ഇത് പ്രകാരം ഇനി മുതൽ ഗ്രൂപ്പുകളിൽ അഡ്​മിൻ ആക്​ടിവേറ്റ്​ ചെയ്​ത അംഗങ്ങൾക്ക്​ മാത്രമേ മെസേജ്​ അയക്കാൻ കഴിയൂ. അഡ്​മിൻ ബ്ലോക്ക്​ ചെയ്​ത അംഗങ്ങൾക്ക് ഗ്രൂപ്പിൽ വരുന്ന​ മെസേജ്​ വായിക്കാൻ കഴിയും എന്നാൽ തിരിച്ച് മെസേജ്​ അയക്കാൻ സാധിക്കില്ല കൂടാതെ ഗ്രൂപ്പ്​ അംഗങ്ങൾ ടെക്​സ്​റ്റ്​, ഫോ​േട്ടാ, വിഡിയോ, ജിഫ്​ എന്നിവ അയക്കുന്നത്​ തടയാനും ഗ്രൂപ്പ്​ അഡ്​മിന്​ സാധിക്കുന്നു. വരാനിരിക്കുന്ന പുതിയ അപ്‌ഡേറ്റിൽ ആയിരിക്കും ഫീച്ചറുകൾ വാട്സ് ആപ്പ് അവതരിപ്പിക്കുക. കൂടാതെ ആപിലെ ബഗ്ഗുകൾ ഫിക്​സ്​ ചെയ്യുന്നതിനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നതായാണ് വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button