വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി വാട്സ് ആപ്. ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള മറ്റ് സാമൂഹ്യമാധ്യമങ്ങളിലേക്ക് വാട്സാപ്പ് സ്റ്റാറ്റസ് നേരിട്ട് ഷെയര്‍ ചെയ്യാനാവുന്ന സ്റ്റാറ്റസ് ഷെയര്‍ ഫീച്ചറാണ് അവതരിപ്പിച്ചത്. വാട്സാപ്പ് സ്റ്റാറ്റസിന് താഴെയായി ഷെയറിങ് ഓപ്ഷന്‍ കാണാൻ സാധിക്കും. ഇതുവഴി ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലേക്ക് സ്റ്റാറ്റസ് ഷെയര്‍ ചെയ്യാൻ സാധിക്കും.
ഡാറ്റ ഷെയറിങ് എപിഐ ഉപയോഗിച്ചാണ് വാട്സാപ്പ് സ്റ്റാറ്റസ് ഷെയറിങ് സൗകര്യം ഒരുക്കിയിരിക്കുന്നതിനാൽ വാട്സാപ്പ് അക്കൗണ്ടും ഫെയ്സ്ബുക്ക് പ്രൊഫൈലും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല. വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ അപ്ഡേറ്റിലാണ് ഇത് ലഭ്യമാവുക. അധികം വൈകാതെ ഈ ഫീച്ചർ എല്ലാവരിലും എത്തുമെന്നാണ് റിപ്പോർട്ട്.
Post Your Comments