വീണ്ടുമൊരു കിടിലന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ് ആപ്പ്. മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യുന്നതിനായി ഒരു ക്വിക്ക് എഡിറ്റ് മീഡിയാ ഷോട്ട്കട്ട് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്ന വിവരം വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് പുറത്തുവിട്ടത്.
ചാറ്റില്‍ വരുന്ന മീഡിയാ ഫയല്‍ തുറക്കുമ്പോൾ ഒരു ക്വിക്ക് എഡിറ്റ് ഷോര്‍ട്ട്കട്ട് തുറന്നു വരും. ഇതിൽ ടച്ച് ചെയുമ്പോൾ ഒരു എഡിറ്റിങ് സ്‌ക്രീനിലെത്തി ചിത്രത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നു. ചിത്രങ്ങള്‍ പുതിയ ഫയലായി ഫോണില്‍ സേവ് ചെയ്യാനും മറ്റുള്ളവര്‍ക്ക് പങ്കുവെക്കാനും സാധിക്കും. ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവുമെങ്കിലും ഫീച്ചർ സംബന്ധിച്ച ഔദ്യോഗികമായ സ്ഥിരീകരണം വാട്സ് ആപ്പിന്റെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല.
Post Your Comments