വാട്സ് ആപ്പിൽ പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചു. ആപ് തുറക്കാന്‍ ഫിംഗര്‍പ്രിന്‍റ് സ്കാനർ ഉൾപ്പെടുത്തിയെന്ന വാർത്ത പ്രമുഖ ടെക് മാധ്യമങ്ങളാണ് ഈ പുറത്തു വിട്ടത്. വാട്സ് ആപ്പിന് അധിക സുരക്ഷ നല്‍കുവാൻ ഈ സേവനം സാഹായിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ആൻഡ്രോയിഡ് ബീറ്റാ വേര്‍ഷനിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. സെറ്റിങ്സ്-അക്കൗണ്ട്-പ്രൈവസി-യൂസ് ഫിംഗര്‍പ്രിന്‍റ് അണ്‍ലോക്ക് എന്ന രീതിയിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഫിംഗര്‍പ്രിന്‍റ് വഴി ആപ് അണ്‍ലോക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ പിന്നീട് വാട്സ് ആപ് കുറച്ച് നേരത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.
ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസില്‍ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്ന ഈ ഫീച്ചർ അധികം വൈകാതെ ആൻഡ്രോയിഡിലും ലഭ്യമായി തുടങ്ങും.
Post Your Comments