വ്യാജവാര്‍ത്തകൾക്ക് തടയിടാൻ പുതിയ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങി വാട്ട്സ്‌ആപ്പ്. വാട്ട്സ്‌ആപ്പില്‍ വരുന്ന ചിത്ര സന്ദേശങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കാൻ സാഹായിക്കുന്ന search by image” എന്ന ഓപ്‌ഷനാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഒരു ചിത്രം ഫോര്‍വേഡായി ലഭിച്ചാല്‍ ഈ സംവിധാനം ഉപയോഗിച്ച് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാൻ സാധിക്കുന്നു. ഈ ചിത്രത്തിന്‍റെ ഉറവിടം ഇന്‍റര്‍നെറ്റില് എവിടെയുണ്ടെങ്കിലും ആ വിവരം ഉടൻ ലഭിക്കുകയും ചെയ്യും. നിലവിൽ ബീറ്റപതിപ്പില്‍ ലഭ്യമാക്കിയ ഫീച്ചർ 2.19.73 പതിപ്പില്‍ വാട്ട്സ്‌ആപ്പ് എല്ലാവർക്കും ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments