Latest NewsAutomobile

കോടികണക്കിന് രൂപയുടെ ഇൻസെന്റീവുകൾ മുടങ്ങിയ സംഭവം ; കർശന നടപടിയുമായി നിസ്സാൻ

ന്യൂ ഡൽഹി ; 770 മില്യൺ ഡോളർ ഇൻസെന്റീവുകൾ നൽകുന്നത് മുടക്കിയതുമായി ബന്ധപെട്ടു തമിഴ് നാട് സർക്കാരുമായി കോടതിക്ക് പുറത്ത് ഒരു ഒത്തു തീർപ്പ് നടപടിക്ക് ഒരുങ്ങി ജപ്പാൻ കാർ നിർമാതാക്കളായ നിസ്സാൻ. കാർ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപെട്ടു 2008ൽ തമിഴ് നാട് സർക്കാരുമായി തയാറാക്കിയ കരാർ ലംഘനത്തെ തുടർന്നാണ് നിസ്സാൻ നടപടിക്ക് ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം മേൽപറഞ്ഞ കാര്യം ചൂണ്ടികാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിസ്സാൻ ഒരു വക്കീൽ നോട്ടീസ് അയച്ചിരുന്നു.

2015 വർഷത്തിൽ മുടങ്ങിയ തുക ലഭിക്കണമെന്ന് ചൂണ്ടി കാട്ടി സംസ്ഥാന അധികാരികൾക്ക് നിരവധി കത്തുകൾ അയച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇതിനെ തുടർന്നാണ് കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ വർഷം മാർച്ചിൽ മോദിക്ക് കത്തയച്ചതെന്ന് കമ്പനി ചെയർമാൻ കാർലോസ് ഘോസൻ പറഞ്ഞു.

2016 ജൂലൈയിൽ നിസ്സാന്റെ അഭിഭാഷകർ അയച്ച നോട്ടീസ് പ്രകാരം , ഫെഡറൽ, സ്റ്റേറ്റ് ഉദ്യോഗസ്ഥരും നിസാൻ പ്രതിനിധികളും തമ്മിൽ നിരവധി കൂടിക്കാഴ്ചകൾ നടത്തി. ഇത് പ്രകാരം കമ്പനിക്കുള്ള കുടിശിക ഉടൻ നൽകുമെന്നും നിയമ നടപടിക്ക് നീങ്ങരുതെന്നും നിരവധി അധികാരികൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഓഗസ്റ്റിൽ കോടതിക്ക് പുറത്തു വെച്ച് കേസ് ഒത്തു തീർപ്പാക്കാനുള്ള നിസ്സാൻ തീരുമാനത്തിൽ  എത്തിയത്. ഇതിനുള്ള നടപടി ഡിസംബർ പകുതിയോടു കൂടി തുടങ്ങും. ഇന്ത്യ സർക്കാരുമായി പ്രവർത്തിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്നും നിസ്സാൻ വക്താവ് പറഞ്ഞു.

അന്താരാഷ്ട്ര ഇടപെടലുകളില്ലാതെ തന്നെ ഈ തർക്കം തീർക്കാൻ സർക്കാർ ശ്രമിക്കും. നൽകാനുള്ള കുടിശ്ശികയുമായി ബന്ധപെട്ടു യാതൊരു തർക്കവുമില്ല. പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നതായും തമിഴ്നാട്ടിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ജപ്പാനുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ലംഘിച്ചതിനെ തുടർന്നാണ് രാജ്യത്തിനെതിരെ അന്താരാഷ്ട്ര വ്യവഹാര നടപടികൾ കമ്പനി കൈക്കൊള്ളുന്നത്. ഇത്തരത്തിൽ 20തോളം കേസുകളാണ് മുടങ്ങി കിടക്കുന്നത്. തമിഴ്നാട് സർക്കാരുമായുള്ള തർക്കങ്ങൾ വിദേശ നിക്ഷേപങ്ങളെ ആകർഷിക്കാനും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള മോദി ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് വിള്ളൽ വീഴ്ത്തുമെന്ന് നിസ്സാൻ  ആശങ്കപെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button