വൈക്കം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തത്തിൽ അഖില സേലത്തേക്ക് പഠിക്കാൻ പോയതിൽ സന്തോഷമുണ്ടെങ്കിലും മകൾ ഒപ്പമില്ലാത്തതിനാൽ വ്യസനവും ഉണ്ട് അശോകനും പൊന്നമ്മയ്ക്കും. ഹാദിയ എന്ന പേര് ഒരിക്കലും അംഗീകരിക്കില്ലെന്നും അവള്‍ എന്നും തങ്ങളുടെ അഖില തന്നെയായിരിക്കുമെന്നും അശോകന്‍ പറയുന്നു. പഠനം പൂർത്തിയാക്കി മകൾ തിരികെ വരുമെന്നും പഠനത്തിനിടക്ക് മക്കയുടെ മനസ്സ് മാറുമെന്നുമാണ് അശോകനും പൊന്നമ്മയും വിശ്വസിക്കുന്നത്.
താന്‍ കമ്മ്യൂണിസ്റ്റുകാരനായി പോയതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നു. പ്രശ്നങ്ങള്‍ ഇത്രയധികം ഉണ്ടായിട്ടും ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പോലും എത്തിയില്ല. കമ്മ്യൂണിസ്റ്റുകാരുടെ മക്കളെയാണ് തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഇതുതന്നെയാണ് തന്റെ മകള്‍ക്കും സംഭവിച്ചത്. തന്റെ മകള്‍ ആരെയും പ്രണയിച്ചിട്ടില്ല. ഇവിടെയെല്ലാം നടന്നത് രഹസ്യസ്വഭാവത്തോടുകൂടിയുള്ള കരുനീക്കങ്ങളായിരുന്നു. ഇതു കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മകളുടെ വിവാഹം റദ്ദ് ചെയ്തതെന്നാണ് അശോകന്റെ പക്ഷം.
കൂടാതെ ഷെഫിൻ ജഹാനുമായി നിലവിൽ യാതൊരു ബന്ധവുമില്ലെങ്കിൽ കൂടി ഹാദിയയെ കാണാന്‍ അനുവദിച്ചത് ശരിയല്ലെന്നും ഷഫീന്‍ ജഹാന്‍ തീവ്രവാദ കേസിലെ കണ്ണിയാണെന്നും അഖില പത്ര സമ്മേളനം നടത്തിയത് കോടതിയലക്ഷ്യമാണെന്നും കാട്ടി സുപ്രീം കോടതിയിൽ അശോകൻ പരാതി നൽകി. സേലത്ത് കോളേജില്‍ പഠിക്കുമ്പോള്‍ ഭക്ഷണമൊന്നും പിടിക്കുന്നില്ലെന്ന് അഖില പറഞ്ഞതിനെ തുടര്‍ന്ന് കൂട്ടുകാര്‍ക്കൊപ്പം പുറത്ത് താമസിക്കാന്‍ താൻ അനുവദിക്കുകയായിരുന്നു.
കൂടെ താമസിച്ചിരുന്ന പെരിന്തല്‍മണ്ണ സ്വദേശികളായ കൂട്ടുകാരികളാണ് മകളെ ഈ രീതിയില്‍ എത്തിച്ചത്. ഷെഫിന്‍ ജാഹാനെന്ന ആളെ അഖിലയ്ക്ക് അറിയില്ലായിരുന്നു. ഇയാളുമായി ഒരു പ്രണയവുമില്ല. എന്നാല്‍ കോടതി വിധി തനിക്ക് അനുകൂലമാകുമെന്നു കരുതിയപ്പോൾ ഒരു പരിചയവുമില്ലാത്ത ഷെഫിൻ ജഹാനെ കൊണ്ട് ഇവർ പെട്ടെന്ന് വിവാഹം കഴിപ്പിക്കുകയായിരുന്നു. പഠനകാലത്ത് ആരോടും അധികം സംസാരിക്കാത്ത വളരെ ഒതുങ്ങിയ സ്വഭാവമുള്ളവൾ ആയിരുന്നു അഖില. പഠനത്തില്‍ ശരാശരി നിലവാരം പുലര്‍ത്തിയിരുന്ന അഖിലയെ കൊണ്ട് ഇതുവരെ ഒരു പ്രശ്നവും സ്‌കൂളിൽ വെച്ച് ഉണ്ടായിട്ടില്ല.
സേലത്ത് ഹോമിയോ ഡോക്ടറാകാന്‍ മകളെ അയച്ചതില്‍ ഇപ്പോള്‍ അല്‍പം ദുഃഖമുണ്ട്. കാരണം ഇങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ തങ്ങളുടെ മകള്‍ എപ്പോഴും വീട്ടിലുണ്ടായിരുന്നു. അശോകൻ വിഷമത്തോടെ ഒരു ചാനലിനോട് പറഞ്ഞു. വീടിരിക്കുന്ന പ്രദേശത്തേയും സമീപ പ്രദേശങ്ങളേയും വിവിധ പോയന്റുകളായി തിരിച്ചായിരുന്നു ഇരുപത്തിനാല് മണിക്കൂറും വൈക്കം പൊലീസ് സുരക്ഷയൊരുക്കിയിരുന്നത്. അഖില ഹാദിയയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം മെയ് 27 ന് ഹൈക്കോടതി റദ്ദ് ചെയ്തുകൊണ്ടാണ് അച്ഛന്‍ അശോകനൊപ്പം മകളെ വിടുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും അഖില ഹാദിയെ കാണാന്‍ അനുവാദം കോടതി നല്‍കിയിരുന്നില്ല. അഖില ഹാദിയ പഠിക്കുന്ന ശിവരാജ് ഹോമിയോപതിക്ക് മെഡിക്കല്‍ കോളേജില്‍ കനത്ത സെക്യൂരിറ്റിയാണ് തമിഴ്നാട് പൊലീസ് ഒരുക്കിയിരിക്കുന്നത്. മാതാപിതാക്കളൊഴികെ മറ്റാരുമായും വിദ്യാര്‍ത്ഥിനിയ്്ക്ക് കാണാനുള്ള അവസരം ഉണ്ടാകില്ലെന്നാണ് കോളേജുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Post Your Comments