ദി കേരളാ സ്റ്റോറി എന്ന സിനിമയ്‌ക്കെതിരെ വിവാദം പുകയുകയാണ്. ഈ സമയത്ത് വാദപ്രതിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്. ഈ വിഷയത്തെ കുറിച്ച് സോഷ്യൽ മീഡിയയിലെ എഴുത്തുകാരനായ അരുൺ സോമനാഥ് പറയുന്നത് ഇപ്പോൾ വൈറലാകുകയാണ്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അതിന്റെ 40 എ ക്ലാസ്സ് മണ്ഡലങ്ങളിൽ മാത്രം മത്സരിക്കുമെന്നും മറ്റ് 100 മണ്ഡലങ്ങളിൽ പ്രവർത്തകരുടെ മനസ്സാക്ഷി വോട്ട് രേഖപ്പെടുത്താൻ ആഹ്വാനം ചെയ്യുമെന്നും പറഞ്ഞാൽ മാത്രം മതി ഇവിടെ ഒരു സ്വാഭിമാന ഹിന്ദു വോട്ട് ബാങ്ക് ക്രിയേറ്റ് ചെയ്യപ്പെടുന്ന ഫീൽ ഉണ്ടാകുകയും കമ്മികൊങ്കികൾ ഇസ്ലാമിക പ്രീണനം നിർത്തി ഇപ്പോൾ എതിർക്കുന്ന കേരളാ സ്റ്റോറീസിനെ വരവേൽക്കുന്നതും കാണാൻ.. കമ്യൂണിസ്റ്റുകൾ ഒരു പടി കൂടി കടന്ന് “ഇത് ഞങ്ങളുടെ അച്യുതാനന്ദൻ പണ്ടേ പറഞ്ഞ കാര്യമല്ലേ, എന്നും ഹിന്ദുക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നത് സിപിഎം അല്ലേ” എന്നും ഒക്കെ പറഞ്ഞു വരികയും ചെയ്യും.. ഇതിനെ ന്യൂനപക്ഷങ്ങൾ വിലപേശൽ തന്ത്രം ഉപയോഗിക്കുന്നു എന്നൊക്കെ ഞങ്ങടെ ആന്റണി പണ്ടേ പറഞ്ഞല്ലോ എന്നുപറഞ്ഞായിരിക്കും കോൺഗ്രസ്സ് എതിരിടുക. ചുരുക്കിപ്പറഞ്ഞാൽ ഈ ഒരു ഒറ്റമൂവ് നാളിതുവരെ മതേതര “ലേബൽ രാഷ്ട്രീയം” ഉണ്ടാക്കിയെടുത്ത സോഷ്യൽ എഞ്ചിനീയറിംഗിനെ പൊളിക്കും.
ഹിന്ദു – ക്രിസ്ത്യൻ ഐക്യം സ്വാഭാവികമായ ഒരു കാര്യമാണ്. അവർക്കിടയിലെ ഒരേയൊരു പ്രശ്നം മതപരിവർത്തനവും അതുതന്നെ എല്ലാ സഭകളും ഇന്ന് ചെയ്യാത്തതും അതിനാണെങ്കിൽ ആശയമേഖലയിൽ പരിഹാരം ഉള്ളതുമാണ്. ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് ഗ്രൂപ്പുകൾക്ക് പകരം ഘർ വാപ്പസി നടത്താൻ ഹിന്ദു കൺവേർഷൻ ഗ്രൂപ്പ് ആരെങ്കിലും ഉണ്ടാക്കിയാൽ മതി. ഫണ്ടഡായ് അവർ ചെയ്യുന്നപോലെ ഇവരും അവരോട് ചെയ്യുക എന്നതല്ലേ സ്വാഭാവികനീതി. മറ്റൊരു പ്രശ്നവും സാമൂഹിക തലത്തിൽ ഇവർ തമ്മിലില്ല. പൊതുപൂർവ്വികർ ഹിന്ദു ആണ് വിദേശികൾ അല്ല എന്ന ബോധം മുസ്ലിങ്ങളേക്കാൾ ക്രിസ്ത്യാനികൾക്കാണ് കൂടുതലും. അതുകൊണ്ടുതന്നെ ഹൈന്ദവീയമായി ജീവിക്കുന്ന, ക്രിസ്തുവിനെ സഭാപൊളിറ്റിക്സിനോട് ചേർക്കാതെ ആത്മീയമായ് സ്നേഹിക്കുന്ന അനേകം ക്രിസ്ത്യാനികളെ നമുക്ക് കാണാൻ കഴിയും. ബാക്കി ക്രിസ്ത്യാനികൾ കൂടി മതശാഠ്യം ഉപേക്ഷിച്ച് ക്രിസ്തുവെന്ന യോഗിയിലേക്ക് ചേർന്ന് നിന്നാൽ ഹൈന്ദവരിലെ ബുദ്ധ, ജൈന, സിഖ് ദർശനം പോലെ ഒന്നായി ക്രൈസ്തവ ദർശനം മാറുകയും ചെയ്യും. അവിടെ മതം മാറ്റത്തിന്റെ ആവശ്യമേ ഉദിക്കുന്നില്ല. എന്നാൽ ഇസ്ലാം ഇങ്ങനൊരു സഹകരണം ഡിമാൻഡ് ചെയ്യാൻ കഴിയുന്ന ഒരു മതമല്ല. അതുകൊണ്ടാണ് ഇസ്ലാമിലേക്കുള്ള മതം മാറ്റം ഹിന്ദുവും ക്രിസ്ത്യനും ഒരുപോലെ ഭീതിയോടെ കാണുന്നത്.
ആ ഭീതിയിൽ കഴമ്പില്ലെന്നും മുസ്ലിങ്ങളും കൺവേർട്ട് ചെയ്ത് ഹിന്ദുവും ക്രിസ്ത്യനും ആകുന്നുണ്ടല്ലോ എന്നും ക്യാപ്സ്യൂളിറക്കിയതുകൊണ്ട് കഥയില്ല. കാരണം എല്ലാ മതങ്ങളും ഒരുപോലെയല്ല, ഇസ്ലാം മതം പോലെ അല്ലേയല്ല.എല്ലാ മതങ്ങളും പോലെ ഒരു മതം അല്ല ഇസ്ലാം എന്ന് അതിന്റെ ഫണ്ടമെന്റൽസ് പഠിച്ചാൽ മനസ്സിലാകും. പ്രായോഗികവശം വർത്തമാനകാലത്ത് ചുറ്റുമൊന്ന് നോക്കിയാലും മനസ്സിലാകും. അപ്പോൾപ്പിന്നെ മറ്റ് മതപരിവർത്തനം പോലെയല്ലാതെ മുസ്ലിം മതപരിവർത്തനത്തെ ഭീതിയോടെ ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ കണ്ടാൽ അവരെയെങ്ങനെയാണ് രാഷ്ട്രീയക്കാർക്ക് കുറ്റം പറയാനാവുക?
അഖിലയുടെ അച്ഛൻ അശോകനെപ്പോലുള്ള കമ്യൂണിസ്റ്റുകാരും മക്കളെ മതേതരത്വം പഠിപ്പിച്ചാണ് വളർത്തിയത്. പക്ഷേ പിന്നീട് മകളുടെ കൂട്ടുകാരികൾ അവളെ മതം മാറ്റിയപ്പോൾ, അവളുടെ പിന്നിൽ പോപ്പുലർ ഫ്രണ്ട് എന്നൊരു സംഘടന വന്നപ്പോൾ, അവൾക്കതുവരെ ഇല്ലാത്ത ഒരു ഭർത്താവ് പൊട്ടിമുളച്ചപ്പോൾ ഒരു കമ്യൂണിസ്റ്റുകാരനും അശോകന്റെ ഒപ്പം നിന്നില്ല.
അശോകനൊപ്പം നിന്നാൽ മതേതരത്വം തകർന്ന് സംഘി ആയ്പോകും എന്നൊരു നറേറ്റീവ് ആരൊക്കെയോ ഇവിടെയുള്ള കമ്യൂണിസ്റ്റുകാരിൽ കുത്തി വച്ചിരിക്കുന്നു. ആരൊക്കെയോ ആശയപരമായി കീ കൊടുക്കുന്ന പാവകളെപ്പോലെ നമ്മുടെ കമ്യൂണിസ്റ്റ് ഹിന്ദു സഹോദരങ്ങൾ ജീവിക്കുന്നു, നിശ്ശബ്ദത അണിയുന്നു.. ഹിന്ദുവിരുദ്ധമായി മാത്രം സംസാരിക്കാൻ കമ്യൂണിസ്റ്റ് ഹിന്ദുക്കളെ എങ്ങനെ, ആരാണ് പാകപ്പെടുത്തുന്നത് ?
ആ പാകപ്പെടുത്തലിനെ അണ് നാം ചോദ്യം ചെയ്യേണ്ടത്. നമ്മുടെ കുട്ടികളെ നമുക്കെതിരേ തിരിക്കുന്ന പാകപ്പെടുത്തൽ.. സ്വന്തം തള്ളയെ അവരുടെ ഭക്തി കണ്ട് കുലസ്ത്രീ എന്ന് പരിഹസിക്കുന്ന മക്കളുടെ പാകപ്പെടുത്തൽ.. അതിന് ഇലക്റ്ററൽ പൊളിറ്റിക്സിൽ സ്വയം ഒരു വോട്ട് ബാങ്ക് ആകണം. ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്നൊന്നും അല്ല ഞാൻ പറയുന്നത്. നിങ്ങളോട് വോട്ട് ചോദിച്ച് വരുന്ന രാഷ്ട്രീയക്കാരോട് ഇത്തരം വിഷയങ്ങളിൽ നിലപാട് ചോദിക്കുക. നമുക്കെതിരായ് മുസ്ലിം പ്രീണന രാഷ്ട്രീയം ആണ് അവർക്കെങ്കിൽ എന്തിന് നാം അവർക്ക് വോട്ട് ചെയ്യണം?
ഇന്നത്തെ പല സാമൂഹിക പ്രശ്നങ്ങളും ഹിന്ദുവിനും ക്രിസ്ത്യനും മുസ്ലിം സ്ത്രീയ്ക്കും ഒരേ പോലെ അനുകൂലവും ഇസ്ലാമിസ്റ്റ് പുരുഷന് പ്രതികൂലവും ആയിരിക്കും. സ്വാതന്ത്ര്യം എന്ന രാഷ്ട്രീയവും സ്വാതന്ത്ര്യം എന്ന മതവും ചിന്തിച്ചാൽ ഇസ്ലാാമിക പരിവർത്തനം തടയപ്പെടേണ്ടതും ഇസ്ലാമിസ്റ്റ് പുരുഷാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നവരെ രാഷ്ട്രീയമായി അധികാരമില്ലാത്തവരാക്കി നേരിടേണ്ടത് ഇന്നത്തെ ആവശ്യവും ആണ്.
Post Your Comments