KeralaLatest NewsNews

‘ആദ്യം ഷെഫിൻ ജഹാനെ കാണാതായി, ഇപ്പോൾ മകളെയും’: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷമാണ് ഇതൊക്കെ സംഭവിച്ചത് – പിതാവ്

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും വിവാഹം. ഇപ്പോഴിതാ, ഹാദിയ കേസ് വീണ്ടും ചർച്ചയാവുകയാണ്. മകൾക്ക് വേണ്ടി നിയമപോരാട്ടത്തിനൊരുങ്ങുകയാണ് പിതാവ് അശോകൻ. സുപ്രീം കോടതി വിധിയോടെ ഒരുമിച്ച കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനോടൊപ്പമാണ് അഖില ഹാദിയ കഴിഞ്ഞിരുന്നത്. എന്നാൽ, കുറച്ച് നാളുകളായി അഖിലയെ കാണുന്നില്ലെന്ന് കാട്ടി പിതാവ് അശോകനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഡ്വ. രാജേന്ദ്രന്‍ മുഖേന ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. നാളെയോ തിങ്കളാഴ്ചയോ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും എന്നാണ് റിപ്പോർട്ട്.

ഹാദിയയുടെ പുനർ വിവാഹം ഒരു മാസത്തിനു മുമ്പ് തിരുവനന്തപുരം സ്വദേശിയായ ഒരു വ്യക്തിയുമായി പിതാവായ അശോകൻ പോലും അറിയാതെ നടന്നിരിക്കുന്നു എന്ന് കാസ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. ഹാദിയയുടെ പിതാവ് അശോകൻ തന്നെയാണ് ഈ വിവരങ്ങൾ കാസയെ അറിയിച്ചത്. സംഭവം വാർത്തയായതിന് ശേഷം മകളെ കുറിച്ച് ഒരറിവും ഇല്ലെന്നും മകളെ കാണാനില്ലെന്നും ആണ് അശോകൻ ആരോപിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച ശേഷമാണ് ഇത്തരം നീക്കങ്ങള്‍ നടന്നതെന്നാണ് പിതാവിന്റെ ആരോപണം. നേരത്തെ, വൈക്കം ടിവി പുരം കാരാട്ട് വീട്ടില്‍ കെ.എം. അശോകന്റെ മകള്‍ അഖിലയെ പോപ്പുലര്‍ ഫ്രണ്ട് ഇടപെട്ടാണ് മതംമാറ്റി ഹാദിയയാക്കിയത്. സേലത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഹോമിയോപ്പതി കോഴ്‌സിനു പഠിക്കുമ്പോഴാണു മതംമാറ്റം. സഹപാഠികളുടെ മതത്തില്‍ ആകൃഷ്ടയായാണു മതംമാറിയതെന്ന് അഖില എന്ന ഹാദിയ പറഞ്ഞിരുന്നു. കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ എല്ലാ ചെലവും വഹിച്ച് കേസ് അടക്കം നടത്തിയത് പേപ്പുലര്‍ ഫ്രണ്ടായിരുന്നു.

സുപ്രീം കോടതിയില്‍ ഹാദിയ കേസ് നടത്തിപ്പിനു അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ ചെവഴിച്ചതായി പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി തന്നെ കണക്ക് പുറത്തുവിട്ടിരുന്നു. യാത്രാച്ചെലവിനത്തില്‍ 5,17,324 രൂപയും ഹാരീസ് ബീരാന്റെ ഓഫിസിലെ കടലാസ് പണികള്‍ക്ക് 50,000 രൂപയും നല്‍കിയതുള്‍പ്പെടെ 99,52,324 രൂപയാണ് കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടു ചെലവഴിച്ചത്. ഈ കേസിന് അവസാനമാണ് അഖില ഹാദിയയെ കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാനോടൊപ്പം സുപ്രീംകോടതി അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button