ബാലി: വിമാനത്താവളം അടച്ചു. ഇതു തുടര്‍ച്ചയായ രണ്ടാം ദിനമാണ് ബാലി വിമാനത്താവളം അടച്ചത്. ഇന്തോനേഷ്യയിലെ മൗണ്ട് അഗംഗ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വലിയ തോതില്‍ ചാരവും പുകയും ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഇവിടെ നിന്നും വമിക്കുന്ന ചാരം വിമാനത്തിന്റെ എന്ജിൻ തകരാറിനു കാരണമാകും. ഇതു പരിഗണിച്ചാണ് വിമാനത്താവളം അടച്ചതും സര്‍വീസുകള്‍ നിര്‍ത്തിയതും.
ഇവിടെ 445 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതിൽ 196 എണ്ണം അന്താരാഷ്ട്ര സര്‍വീസുകളാണ്. ഇതേ തുടർന്ന് നിരവധി സഞ്ചാരികള്‍ ഇവിടെ കുടുങ്ങിയിട്ടുണ്ട്. ഏകദേശം 1.2 ലക്ഷം സഞ്ചാരികളാണ് ബാലിയിൽ കുടുങ്ങിയത്.
Post Your Comments