കാഠ്മണ്ഡു: അടുത്തിടയായി പുന:രുദ്ധാരണം കഴിഞ്ഞ റണ്‍വേയില്‍ നിന്നും വിമാനം തെന്നി മാറിയതിനെ തുടര്‍ന്ന് നേപ്പാള്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. വെള്ളിയാഴ്ചയെ ഉണ്ടായ ഈ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
രാജ്യത്തിന് മോശം ഫ്‌ലൈറ്റ് സുരക്ഷാ റെക്കോര്‍ഡാണ് ഉള്ളത്. അതുകൊണ്ടു തന്നെ നേപ്പാളി എയര്‍ലൈനുകളെ യൂറോപ്യന്‍ യൂണിയന്‍ വ്യോമാതിര്‍ത്തിയില്‍ നിന്ന് നിരോധിച്ചിട്ടുണ്ട്. കൂടാതെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നത് കുപ്രസിദ്ധമാണ്.
66 യാത്രക്കാരുമായി തെക്കന്‍ നേപ്പാളില്‍ നിന്ന് കാഠ്മണ്ഡുവിലെത്തിയ യെതി എയര്‍ലൈന്‍സ് എടിആര്‍ 72-500, ആണ് റെണ്‍വേയില്‍ നിന്നും തെന്നിമാറി 15 മീറ്ററോളം പുല്ലിലേക്ക് തെറിച്ചത്.
വിമാനം നീക്കം ചെയ്യാനും വിമാനത്താവളം വീണ്ടും തുറക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് എയര്‍പോര്‍ട്ടിന്റെ ജനറല്‍ മാനേജര്‍ രാജ് കുമാര്‍ ചേത്രി എഎഫ്പിയോട് പറഞ്ഞു. കനത്ത മഴ കാരണം പ്രദേശത്തെ ചെളിനിറഞ്ഞതിനാല്‍ ഫ്രാങ്കോ-ഇറ്റാലിയന്‍ നിര്‍മ്മിത ടര്‍ബോപ്രോപ്പ് വിമാനം നീക്കംചെയ്യാന്‍ വളരെയധികം സമയമെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments