Latest NewsNewsIndia

അതിശക്തമായ മഴ : റണ്‍വേയില്‍ വെള്ളം കയറി : വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

ന്യൂ ഡല്‍ഹി : അതിശക്തമായ മഴയെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ന്യൂ ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനമാണ് അരമണിക്കൂര്‍ നിര്‍ത്തിവച്ചത് . വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളം കയറിതിനാല്‍ രാത്രി 8 മണി മുതല്‍ 8.30 വരെയാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. പല വിമാനങ്ങളും വൈകിയാണ് പുറപ്പെടുന്നതും ലാന്‍ഡ് ചെയ്യുന്നതും.

ശക്തമായ മഴയെ തുടര്‍ന്ന് ഡെല്‍ഹിയിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. , പഞ്ചാബിലും ഉത്തരാഖണ്ഡിലും നാളെയും മഴയ്ക്ക് സാധ്യത ഉണ്ടെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ സ്ഥാപനമായ സ്‌കൈമെറ്റ് പ്രവചിച്ചു.

അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button