മനില:ഫിലിപ്പെന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ബറ്റന്‍ഗാസ് പ്രവിശ്യയിലെ താല്‍ അഗ്നിപര്‍വതത്തില്‍ നിന്നു പുകയും ചാരവും വമിക്കുന്നു. ഇതേ തുടര്‍ന്ന സമീപത്ത് നിന്ന്
ആയിരങ്ങളെ ഒഴിപ്പിച്ചു. അഗ്നിപര്‍വ്വത ചാരം കാരണം മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ ഞായറാഴ്ച നിര്‍ത്തിവച്ചിരുന്നു.
1 കിലോമീറ്റര്‍ ഉയരത്തിലേയ്ക്കാണ് പുകയും ചാരവും വമിക്കുന്നുത് അതിനാല്‍ തന്നെ ആഴ്ചകള്‍ക്കുള്ളില്‍ അപകടകരമായ പൊട്ടിത്തെറി ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്നാണ് അഗ്നിപര്‍വത മേഖലയിലെ താമസിക്കുന്നവരെ ഒഴിച്ചുമാറ്റാന്‍ നടപടി സ്വീകരിച്ചത്. സമീപപ്രദേശങ്ങളില്‍ ചാരം വീഴാന്‍ തുടങ്ങിയതോടെ താമസക്കാരോട് മാസ്‌ക്ക് ധരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിണ്ട്.
Post Your Comments