ന്യൂക്ക്യുവലോഫ: അഗ്നിപര്‍വത സ്‌ഫോടനത്തില്‍ മുങ്ങിയ ദ്വീപിനുപകരം ടോംഗയില്‍ മൂന്നിരട്ടി വലിപ്പമുള്ള മറ്റൊരു ദ്വീപ് രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. 2014 ലും അഗ്നിപര്‍വത സ്‌ഫോടത്തില്‍ ടോംഗയില്‍ ദ്വീപ് രൂപപ്പെട്ടിരുന്നു. പുതിയ ദ്വീപായ ലറ്റെയ്‌കിക്ക് 100 മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവുമുണ്ടെന്ന് ടോംഗ ജിയോളജിക്കല്‍ സര്‍വീസിലെ ഭൂഗര്‍ഭ ശാസ്‌ത്രജ്ഞർ വ്യക്തമാക്കുന്നത്. ശാന്തസമുദ്രത്തിലെ വടക്കന്‍ ഹാപ്പായി ദ്വീപസമൂഹത്തിലെ കാവോ, ലെയ്റ്റ് ദ്വീപുകള്‍ക്കിടയിലാണ് ലറ്റെയ്‌കിയുടെ സ്ഥാനം.
Post Your Comments