Latest NewsTechnology

വിപണിയിൽ പിടിച്ചുനിൽക്കാൻ പുതിയ തന്ത്രവുമായി ഷവോമി

ഇന്ത്യയില്‍ എക്സ്ചേഞ്ച് സൗകര്യം അവതരിപ്പിച്ച് ഷവോമി. ഡല്‍ഹി ആസ്ഥാനമായ ക്യാഷിഫൈ എന്ന സ്ഥാപനവുമായി ചേര്‍ന്നൊരുക്കുന്ന എക്സ്ചേഞ്ച് സംവിധാനത്തിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

മി എക്സ്ചേഞ്ച് പദ്ധതിയ്ക്ക് കീഴില്‍ പഴയ ഫോണ്‍ നല്‍കി പുതിയ ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിനായി ഉപഭോക്താവ് അടുത്തുള്ള മി ഹോം സ്റ്റോര്‍ സന്ദര്‍ശിക്കണം. പഴയ ഡിവൈസിന്റെ മൂല്യം പരിശോധിച്ച് ഉചിതമായ വിലയിട്ട ശേഷം ആ തുക നിങ്ങള്‍ പുതുതായി വാങ്ങുന്ന ഷവോമി സ്മാര്‍ട്ട്‌ ഫോണിന്റെ വിലയില്‍ നിന്നു കുറയ്ക്കും. നിങ്ങളുടെ സ്ഥലത്ത് നിന്ന് പഴയ ഫോണ്‍ പിക്കപ്പ് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. മി ഹോം സ്റ്റോറില്‍ പുതിയ ഷവോമി സ്മാര്‍ട്ട്‌ഫോണിന്റെ മുഴുവന്‍ തുകയും അടച്ചാൽ പിന്നീട് ക്യാഷിഫൈ ടീം പഴയ ഹാന്‍ഡ്സെറ്റിന്റെ പണം എത്തിച്ചുതരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button