KeralaLatest NewsNews

ഹാദിയയുമായി ഒന്നിക്കും: ഷെഫിന്‍ ജഹാന്‍

കൊച്ചി: ഹാദിയയുമായി ഒന്നിക്കുമെന്നു ഷെഫിന്‍ ജഹാന്‍. തന്നെ ആരും നിര്‍ബന്ധിച്ച് കല്യാണം കഴിച്ചിട്ടില്ലെന്നു ഹാദിയ ഇന്നു ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭര്‍ത്താവിനു ഒപ്പം പോകാനാണ് താത്പര്യം. തനിക്ക് നീതി കിട്ടണം. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നും ഹാദിയ പറഞ്ഞു. സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് ഡല്‍ഹിയിലേക്ക് പോകുന്ന അവസരത്തിലാണ് ഹാദിയ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ പ്രസ്താവനയെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ഷെഫിന്‍ ജഹാന്‍ പ്രതികരിച്ചത്. കേസില്‍ സത്യം ജയിക്കും. താനും ഹാദിയയുമായി ഒന്നിക്കും. 27 നു ഹാദിയയെ സുപ്രീം കോടതി കേള്‍ക്കും. അതിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും ഷെഫിന്‍ ജഹാന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button