ന്യൂഡല്‍ഹി : ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി പുറത്തിറങ്ങി. കേസില്‍ എന്‍.ഐ.എക്ക് അന്വേഷണം തുടരാമെന്നും എന്നാല്‍ വിവാഹത്തെ കുറിച്ച് അന്വേഷിക്കാനാവില്ലെന്നും അന്തിമ വിധിയില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കേസ് പരിഗണിച്ച മൂന്ന് ജഡ്ജിമാരും യോജിച്ച വിധിയാണ് പുറത്തിറങ്ങിയത്. ചീഫ് ജസ്റ്റിസിന്റെ വിധിയോട് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പൂര്‍ണ്ണമായി യോജിച്ചപ്പോള്‍ അതിനോട് യോജിപ്പ് രേഖപ്പെടുത്തി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വേറെ വിധി പുറപ്പെടുവിച്ചു. 18 വയസ് തികഞ്ഞ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും അതില്‍ മാതാപിതാക്കള്‍ക്കോ സമൂഹത്തിനോ കോടതിക്കോ ഇടപെടാന്‍ അധികാരമില്ലെന്നും വിധിയില്‍ പറയുന്നു. കേസില്‍ നേരത്തെ ഹ്രസ്വമായ വിധി പ്രസ്താവം മാത്രമാണ് സുപ്രീം കോടതി നടത്തിയത്.
Post Your Comments