അഹമ്മദാബാദ്: പട്ടേല്‍ പ്രക്ഷോഭ നായകന് വൈ കാറ്റഗറി സുരക്ഷ. സുരക്ഷയേര്‍പ്പെടുത്തിയത് ഹാര്‍ദിക് പട്ടേലിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഹാര്‍ദിക്കിന്റെ സുരക്ഷയ്ക്കായി വെള്ളിയാഴ്ച മുതല്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ നിയോഗിക്കും. അദ്ദേഹത്തിനൊപ്പം ആയുധധാരികളായ എട്ടു കമാന്‍ഡോകളാണ് ഉണ്ടാവുക. കമാന്‍ഡോകള്‍ ഗുജറാത്തില്‍ എവിടെ യാത്ര ചെയ്താലും കൂടെയുണ്ടാകും.
ഹാര്‍ദിക് സരുക്ഷ ഏര്‍പ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്തു. സംസ്ഥാന പോലീസിനെ താന്‍ വിശ്വസിക്കുന്നില്ല. വിശ്വാസം രാജ്യത്തെ ജവാന്മാരെയാണ്. അവരുടെ സംരക്ഷണം സ്വാഗതം ചെയ്യുകയാണെന്നും ഹാര്‍ദിക് പറഞ്ഞു.
Post Your Comments