അഹമ്മദാബാദ്: ഇനി ബി.ജെ.പിയിലേയ്ക്ക് ചേരുമോയെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ. ബി.ജെ.പിയിൽ ചേരുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അറിയിക്കുമെന്നും ഹാർദിക് പട്ടേൽ വ്യക്തമാക്കി. തിങ്കളാഴ്ച ബി.ജെ.പിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്കാണ് ഹാർദിക് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഹാർദിക് അടുത്തിടെ രാജിവച്ചിരുന്നു.
Read Also: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടിമുടി മാറുന്നു
അതേസമയം, പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാല (28) അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബിലെ എ.എ.പി സർക്കാരിനെ അദ്ദേഹം വിർമശിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയും എ.എ.പി സർക്കാരും പഞ്ചാബിനു വേദന നൽകാൻ കോൺഗ്രസിനെപ്പോലെ മറ്റൊരു പാർട്ടിയാകണോയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ഏതു സർക്കാരും കുഴപ്പം നിറഞ്ഞ കൈകളിലേക്കു പോകുന്നത് എത്ര മാരകമാണെന്ന് സിദ്ദുവിന്റെ കൊലപാതകത്തിലൂടെ പഞ്ചാബ് തിരിച്ചറിഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയും എ.എ.പി സർക്കാരും പഞ്ചാബിനു വേദന നൽകാൻ കോൺഗ്രസിനെപ്പോലെ മറ്റൊരു പാർട്ടിയാകണോ അതോ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണോ എന്നു ചിന്തിക്കേണ്ടതുണ്ട്’– അദ്ദേഹം ട്വീറ്റ് ചെയ്തു.
Post Your Comments