ഗുജറാത്ത്: മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ ജൂണ്‍ 2 ന് ബി.ജെ.പിയില്‍ ചേരും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിലാണ് ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേരുന്നത്. സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പാട്ടീലും മറ്റ് മന്ത്രിമാരും ഉന്നത നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് ബി.ജെ.പിയുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു
ബി.ജെ.പിയിലേക്കുള്ള തന്റെ പ്രവേശന ചടങ്ങില്‍ ചില ഉന്നത കേന്ദ്ര നേതാക്കള്‍ സന്നിഹിതരാകണമെന്ന് ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് ലഭ്യമായ വിവരം. ഗുജറാത്തിലെ ബി.ജെ.പി ആസ്ഥാനമായ കമലത്തില്‍ വച്ചായിരിക്കും പാർട്ടി പ്രവേശന ചടങ്ങുകളെന്ന് ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കി.
കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി
വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍, ഹാര്‍ദിക് പട്ടേല്‍ മത്സരിച്ചേക്കുമെന്നാണ് ചില ബി.ജെ.പി വൃത്തങ്ങള്‍ നൽകുന്ന സൂചന. അതേസമയം, ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വവുമായി കലഹിച്ചാണ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടത്. ഇതിന് പിന്നാലെ, കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഹാര്‍ദിക് പട്ടേല്‍ ഉന്നയിച്ചത്.
Post Your Comments