ഗാന്ധിനഗർ: കോണ്‍ഗ്രസ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനും ശ്രമിക്കുന്നുവെന്ന് അടുത്തിടെ കോൺഗ്രസ് വിട്ട ഗുജറാത്ത് പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ. ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭരത് സിന്‍ഹ് സോളങ്കിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അയോദ്ധ്യ കേസുമായി ബന്ധപ്പെട്ട് ഹിന്ദുക്കളെയും ശ്രീരാമനെയും അവഹേളിക്കുന്ന പ്രസ്താവനയായിരുന്നു സോളങ്കി കഴിഞ്ഞ ദിവസം നടത്തിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഹാർദിക് പട്ടേൽ.
Also Read:2009 മുതൽ 274 അക്രമസംഭവങ്ങൾ, കൊല്ലപ്പെട്ടത് 1,536 പേർ: യു.എസ് റിപ്പോർട്ട്
‘ഹിന്ദു മതവിശ്വാസത്തെ തകര്‍ക്കാനാണ് കോൺഗ്രസ് എപ്പോഴും ശ്രമിക്കുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ന് ഒരു മുന്‍ കേന്ദ്രമന്ത്രിയും ഗുജറാത്ത് കോണ്‍ഗ്രസ് നേതാവും രാമക്ഷേത്രത്തിനുള്ള ഇഷ്ടികയില്‍ നായ്ക്കള്‍ മൂത്രമൊഴിക്കുന്നു എന്ന് പറഞ്ഞത് അതിന്റെ തെളിവാണ്. കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും ശ്രീരാമനുമായി എന്ത് ശത്രുതയാണ് ഉള്ളതെന്ന് ചോദിക്കണം. എന്തുകൊണ്ടാണ് ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നത്? നൂറ്റാണ്ടുകള്‍ക്ക് ശേഷം അയോധ്യയില്‍ ശ്രീരാമന്റെ ക്ഷേത്രം പണിയുന്നു. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ ഭഗവാന്‍ ശ്രീരാമനെതിരെ പ്രസ്താവനകള്‍ തുടർന്ന് കൊണ്ടിരിക്കുന്നു’, ഹാര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു.
ഗുജറാത്തിലെ യഥാർത്ഥ പ്രശ്‌നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാക്കൾ ഒട്ടും മെനക്കെടുന്നില്ലെന്നും എന്നാൽ, ഡൽഹിയിൽ നിന്ന് ഗുജറാത്തിലെത്തുന്ന നേതാക്കൾക്ക് കൃത്യസമയത്ത് ‘ചിക്കൻ സാൻഡ്‌വിച്ച്’ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും ഹാർദിക് പരിഹസിച്ചു. എ.സി ചേംബറിൽ ഇരുന്നുകൊണ്ട് തന്റെ രാഷ്ട്രീയ ശ്രമം തടസ്സപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്ന് ആരോപിച്ച അദ്ദേഹം, അടുത്തിടെയാണ് കോൺഗ്രസ് വിട്ടത്.
Post Your Comments