
ന്യൂഡൽഹി: രാജ്യാന്തര ഫുട്ബോൾ ലീഗുകളിൽ പതിവുള്ളതുപോലെ മിഡ് സീസൺ ട്രാൻസ്ഫർ ഐപിഎല്ലിലും അവതരിപ്പിക്കുന്ന കാര്യം ഐപിഎൽ അധികൃതർ പരിഗണിക്കുന്നതായി സൂചന. ടീം ഒരു താരത്തെ വിളിച്ചെടുത്തതുകൊണ്ടു മാത്രം ആ താരം ടീമിന്റെ ഭാഗമാകില്ല. ആദ്യത്തെ ഏഴു കളികളിൽ ഒരു താരത്തിന് അവസരം ലഭിക്കുന്നില്ലെങ്കിൽ അയാൾക്ക് ടീം മാറാൻ അവസരം നൽകുന്ന രീതിയിലാണ് പുതിയ നയം. താരം ടീം മാറാൻ ഒരുങ്ങുകയും അയാളെ സ്വീകരിക്കാൻ മറ്റു ടീമുകൾ തയാറാകുകയും ചെയ്താൽ ഇത് സാധ്യമാകും.
സീസൺ പുരോഗമിക്കുമ്പോള്‍ ചില താരങ്ങൾക്ക് അവരുടെ ടീമുകളിൽ അവസരം ലഭിക്കാതിരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. ആദ്യത്തെ ഏതാനും മൽസരങ്ങൾ കൊണ്ടുതന്നെ മിക്ക ടീമുകളും അവർക്ക് വേണ്ട താരങ്ങളെ കണ്ടെത്തുകയും തുടർന്ന് മുഴുവൻ മത്സരങ്ങളും ഈ താരങ്ങളെ വെച്ച് തന്നെ കളിപ്പിക്കുകയും ചെയ്യും. ഈ സാഹചര്യം മാറ്റാനാണ് മിഡ് സീസൺ ട്രാൻസ്ഫർ അവതരിപ്പിക്കാനായി ആലോചിക്കുന്നത്.
Post Your Comments