തിരുവനന്തപുരം : ടിവി പുരത്തെ വീട്ടില്‍ ഹാദിയയ്ക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി കൊണ്ട് വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രംഗത്ത്. വീടിനുള്ളില്‍ ഹാദിയയ്ക്ക് കടുത്ത നിയന്ത്രണങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം സി ജോസഫൈന്‍ പറയുന്നു. .സുഹൃത്തുക്കളുമായി സഹവസിക്കാന്‍ കഴിയാത്ത രീതിയാണ് .കടുത്ത നിയന്ത്രണങ്ങളാണ് ഹാദിയയ്ക്ക് ഉള്ളതെന്ന് ബോധ്യമായെന്ന് അവര്‍ പറയുന്നു.ഹാദിയയുടെ വീട്ടിലെത്തിയ ശേഷമായിരുന്നു പ്രതികരണം.
സ്വന്തം വിശ്വാസവും ജീവിതവും തിരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന വ്യക്തിയ്ക്ക് ഉറപ്പു നല്‍കുന്നതാണ് .കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യമുണ്ടാകരുത് .ഇതു സുപ്രീം കോടതിയെ ബോധിപ്പിക്കും.പിതാവിന്റെ അനുവാദത്തോടെ മാത്രമേ പ്രായപൂര്‍ത്തിയായ മകളെ കാണാനാകൂ എന്ന നിര്‍ബന്ധം ശരിയല്ല.ഡല്‍ഹി യാത്രയിലേക്കുള്ള സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് കൈക്കൊണ്ട നടപടികളെ കുറിച്ച് ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.
Post Your Comments