
തിരുവനന്തപുരം: കൂടത്തായി പരമ്പര കൊലയാളി ജോളിയുമായി ബന്ധപ്പെട്ട് സ്ത്രീ സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ ജോസഫൈന്‍. ട്രോളുകള്‍ ഇറക്കുന്നവര്‍ സ്വന്തം അമ്മയേയും പെങ്ങളേയും ഓര്‍ക്കണം. ഇത്തരത്തിലുള്ള ട്രോളുകള്‍ വേദനാജനകമാണെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇഎം രാധ എന്നിവര്‍. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പുരുഷന്‍മാര്‍ നടത്തുന്ന കൊലപാതകങ്ങളുടെ പേരില്‍ പുരുഷ സമൂഹത്തെ മൊത്തത്തില്‍ ആരും ആക്ഷേപിക്കാറില്ലെന്നും വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
സ്നേഹം നിരസിച്ചതിന്റെ പേരിലും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും അകാരണമായ സംശയത്തിന്റെ പേരിലും നിരവധി പുരുഷന്‍മാര്‍ കാമുകിമാരേയും ഭാര്യമാരേയും ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ പേരില്‍ ആരും പുരുഷസമൂഹത്തെ മൊത്തത്തില്‍ കൊലയാളികളായി മുദ്ര കുത്താറില്ല. സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ട്രോളുകളുണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ സ്വന്തം അമ്മയെ കുറിച്ചും സഹോദരിമാരെക്കുറിച്ചും ചിന്തിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Post Your Comments