Latest NewsKeralaNews

വനിതാ കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകൾ; എം സി ജോസഫൈൻ കൈപ്പറ്റിയത് 53,46,009 രൂപ

വനിതാ കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകളെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: വനിതാ കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകളെന്ന് വിവരാവകാശ രേഖ. വനിതാ കമ്മീഷനിൽ 2017 മെയ് 22 മുതൽ 2021 ഫെബ്രുവരി 12 വരെ 22,150 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 10,263 കേസുകൾ മാത്രമെ തീർപ്പാക്കിയിട്ടുള്ളുവെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കെപിസിസി സെക്രട്ടറി സി ആർ പ്രാണകുമാറിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ കൈപ്പറ്റിയത് 53,46,009 രൂപയാണ്. ഓണറേറിയം, ടെലഫോൺ ചാർജ്, ടിഎ, എക്‌സ്‌പെർട്ട് ഫീ, മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റ് ഇനങ്ങളിലായാണ് ജോസഫൈൻ ഈ തുക കൈപ്പറ്റിയിരിക്കുന്നത്. നാലു മെമ്പർമാർ ഉൾപ്പെടെ ശമ്പള ഇനത്തിലെ ചെലവ് 2,12,36,028 രൂപയാണ്.

Read Also: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറങ്കിലേക്ക് പോകും; കെ. സുധാകരൻ

മെമ്പർമാരായ ഇ.എം രാധ, 41,70,929 രൂപയും എം.എസ് താര 39,42,284 രൂപയും ഷാഹിദാ കമാൽ 38,89,123 രൂപയും ഷിജി ശിവജി 38,87,683 രൂപയും കൈപ്പറ്റിയിട്ടുണ്ട്. ഇ.എം രാധ, ഷാഹിദാ കമാൽ എന്നിവർ മെഡിക്കൽ റീ ഇമ്പേഴ്‌സ് ഇനത്തിൽ തുക കൈപ്പറ്റിയിട്ടില്ല.

ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. കുറവ് വയനാട്ടിലും. സർക്കാർ ഓഫീസുകളിലെ അതിക്രമവുമായി ബന്ധപ്പെട്ട് 100 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 38 കേസുകൾ തീർപ്പാക്കി. പോലീസിനെതിരെ 342 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 116 കേസുകൾ തീർപ്പാക്കിയതായും വിവരാവകാശ രേഖയിൽ പറയുന്നു.

Read Also: ഉറുദു മാദ്ധ്യമങ്ങളിൽ നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി; മുഖ്യവാർത്തയാക്കിയത് മോദിയുടെ ഈ പ്രസംഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button