Latest NewsNewsIndia

സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശം പോലെയല്ല വനിതാ കമ്മിഷന്‍ പ്രവര്‍ത്തിക്കേണ്ടത്; ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്‍

സിപിഎം എന്നാല്‍ കോടതിയും പൊലീസുമെന്നായിരുന്നു കഴിഞ്ഞ ദിവസം എം.സി.ജോസഫൈന്റെ പ്രസ്താവന

ന്യൂഡൽഹി: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ. സംസ്ഥാന വനിതാ കമ്മിഷന് രാഷ്ട്രീയ താല്‍പര്യമാണെന്ന് രേഖാ ശര്‍മ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശം പോലെയല്ല കമ്മിഷന്‍ പ്രവര്‍ത്തിക്കേണ്ടത്. വനിതാ കമ്മിഷന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളാണെന്നും രേഖാശര്‍മ പറഞ്ഞു.

സിപിഎം എന്നാല്‍ കോടതിയും പൊലീസുമെന്നായിരുന്നു കഴിഞ്ഞ ദിവസം എം.സി.ജോസഫൈന്റെ പ്രസ്താവന. പാര്‍ട്ടി നേതാക്കന്മാര്‍ പ്രതികളാകുന്ന കേസില്‍ കമ്മിഷന്‍ പുലര്‍ത്തുന്ന നിസംഗതയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. സ്ത്രീ പീഡന പരാതികളില്‍ ഏറ്റവും കര്‍ശന നടപടിയെടുക്കുന്നത് സിപിഎമ്മാണെന്നും അതില്‍ അഭിമാനമുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.

ALSO READ: ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികൾ ഡൽഹി നിവാസികൾക്ക് മാത്രം; കോവിഡ് ചികിത്സയുടെ കാര്യത്തിൽ നിലപാട് കടുപ്പിച്ച് കെജ്‌രിവാൾ സർക്കാർ

എന്നാൽ, വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ പരാമർശത്തെ കമ്മിഷനംഗം ഷാഹിദ കമാല്‍ തള്ളിയിരുന്നു. സിപിഎം കോടതിയും പൊലീസുമെന്നത് കമ്മിഷന്‍ നിലപാടല്ല. ജോസഫൈനിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ഷാഹിദ കമാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button