
കൊച്ചി : തൊലി വെളുപ്പും കാശുമുള്ള പെണ്‍പിള്ളേരെ തൊടുമ്പോള്‍ മാത്രം പോര മാഡം ഈ ആവേശം, വനിതാകമ്മീഷനെതിരെ കുറിപ്പ്. കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്റെ പ്രതികരണത്തിനെതിരെയാണ് വാണി പ്രയാഗ് എന്ന യുവതി രംഗത്ത് എത്തിയിരിക്കുന്നത്. വാണി കയ്പമംഗലം ജില്ലപഞ്ചായത്ത് ഡിവിഷനില്‍ മല്‍സരിച്ചിരുന്നു. താന്‍ മുമ്പ് വനിതാകമ്മീഷന് നല്‍കിയ പരാതി മുഖവിലയ്‌ക്കെടുക്കാതിരുന്നതും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു. ആയിരക്കണക്കിന് സ്ത്രീകള്‍ ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നു പോകുന്നതാണ്. സ്ത്രീ സമത്വവും സാക്ഷരതയും പറയുന്ന കേരളത്തിലെ സ്ത്രീകളുടെ ഗതികേടാണിത്.
Read Also : അബ്ദുല്‍ കലാം പ്രതിമയില്‍ സ്ഥിരം പൂക്കള്‍ അര്‍പ്പിച്ച് ശ്രദ്ധേയനായ ശിവദാസന്റെ മരണം കൊലപാതകം
മാഡത്തിന്റെ മെയില്‍ ബോക്‌സില്‍ കിടപ്പുണ്ട് ഒരു പൊതുപ്രവര്‍ത്തകയായ എനിക്ക് നേരെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പരസ്യമായി തെറിവിളിച്ച പരാതി. മാസം 3 കഴിഞ്ഞിട്ടും ഒരു റിസീവ്ഡ് റിപ്ലൈ പോലും തരാന്‍ വനിതാ കമ്മീഷന്റെ ആപ്പീസിലിരിക്കുന്ന ചേച്ചിമാര്‍ക്ക് സമയം കിട്ടിക്കാണില്ല അല്ലേ’. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം. പറയേണ്ടത് ഉറക്കെ പറയണം എന്നാണ് വാണി കുറിച്ചിരിക്കുന്നത്.
Post Your Comments