Latest NewsNewsIndia

ഭിക്ഷാടകരെന്ന് കരുതി പോലീസ് പുനരധിവാസകേന്ദ്രത്തിലാക്കിയത് രണ്ട് ലക്ഷപ്രഭുക്കളെ ; സംഭവം ഇങ്ങനെ

ഹൈദരാബാദ്: ഭീക്ഷാടകരെന്ന് തെറ്റിദ്ധരിച്ച് രണ്ട് ലക്ഷപ്രഭുക്കളെ പോലീസ് പുനരധിവാസകേന്ദ്രത്തിലാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് ഹൈദരാബാദില്‍ നിന്ന് ഭീക്ഷാടകരെ നീക്കുന്നതിനിടെയാണ് സംഭവം. ലങ്കാര്‍ ഹവുസിലെ ദര്‍ഗയില്‍ നിന്ന് ചെര്‍ലാപള്ളി ജയിലിലെ ആനന്ദാശ്രമത്തില്‍ എത്തിച്ച രണ്ട് സ്ത്രീകള്‍ പോലീസുകാരുമായി ഇംഗ്ലീഷിൽ തർക്കിക്കുന്നത് കണ്ട് അധികൃതർക്ക് സംശയം തോന്നിയതിന്റെ പശ്ചാത്തലത്തിൽ വിവരം തിരക്കിയപ്പോഴാണ് ഇരുവരും ഉന്നതവിദ്യാഭ്യാസസമുള്ളവരും മികച്ച നിലയില്‍ ജീവിക്കുന്നവരുമാണെന്ന് മനസിലായത്.

ഇതിൽ ഒരാളായ ഫർസാന ലണ്ടനില്‍ അക്കൗണ്ടന്റായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപും ഫർസാനയും ഭർത്താവും നാട്ടിലേക്ക് തിരിച്ചുവന്നു. എന്നാൽ ഈയിടെ ഭർത്താവ് മരിച്ചതോടെ മാനസികാസ്വാസ്ഥ്യത്തിലായ ഫർസാനയ്ക്ക് ഒരു ആള്‍ദൈവം നിര്‍ദേശിച്ച പരിഹാരമായിരുന്നു ദര്‍ഗാ പരിസരത്ത് ഭിക്ഷ യാചിക്കുക എന്നത്. രണ്ടാമത്തെ ആൾക്കും സമാന അനുഭവം തന്നെയാണ്. അമേരിക്കന്‍ ഗ്രീന്‍കാര്‍ഡ് പൗരത്വമുള്ള റബീയ ബസീറയ്ക്ക് ഹൈദരാബാദില്‍ വന്‍ ഭൂസ്വത്തുണ്ട്. പക്ഷേ സഹോദരന്മാര്‍ ഇവയെല്ലാം കൈവശപ്പെടുത്തിയതോടെ റബീയയുടെ മാനസിക നില തകരാറിലായി. ദര്‍ഗയിലെ ഭിക്ഷാടനം ഇതിന് പരിഹാരമായി ആരോ പറഞ്ഞുകൊടുത്തതാണ്. തുടർന്ന് പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button