ദുബായ്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത യാചകന്റെ കൈവശം ഉണ്ടായിരുന്നത് 40,000 ദിർഹം. ഭിക്ഷാടനത്തിനെതിരായ ദുബായ് പോലീസിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇയാൾ അറസ്റ്റിലായത്. 40,000 ദിർഹത്തിന് പുറമെ അറബ്, വിദേശ കറൻസികളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. റമദാൻ മാസത്തിൽ ഭിക്ഷാടനത്തിലൂടെയാണ് ഇയാൾ ഇത്രയും പണം കൈവശപ്പെടുത്തിയത്.
ഭിക്ഷാടനത്തിന്റെ അപകടങ്ങളെ കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, സുരക്ഷയും സ്ഥിരതയും നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ദുബായ് പോലീസ് ഇത്തരമൊരു ക്യാമ്പെയ്ൻ ആരംഭിച്ചത്. യാചകരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ ക്യാമ്പയിനിലൂടെ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കപ്പെടുന്നത്.
Post Your Comments