Latest NewsUAE

സന്ദര്‍ശക വിസയിലെത്തി ഒറ്റക്കാലനായി അഭിനയിച്ച് ഭിക്ഷാടനം: പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ടു പ്രവാസി

ദുബായ്: റമദാന്‍ മാസത്തില്‍ കൂടുതല്‍ ഭിക്ഷാടകര്‍ എത്തുന്നത് കണക്കിലെടുത്ത് യുഎഇയില്‍ വ്യാപക പരിശോധനകള്‍ നടന്നു വരികയാണ്. ഇതിനിടെ, ആളുകളെ കബളിപ്പിച്ച് ഭിക്ഷാടനം നടത്തിയ പ്രവാസി ദുബായില്‍ പിടിയിലായി. ഇയാൾ ‘ഒറ്റക്കാലനായി’ അഭിനയിച്ച് ഭിക്ഷാടനം നടത്തുകയായായിരുന്നു. ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ആന്റി ഇന്‍ഫില്‍ട്രേറ്റേഴ്സ് വിഭാഗം ഉദ്യോഗസ്ഥരാണ് നടപടിയെടുത്തതെന്ന് ‘ഗള്‍ഫ് ടുഡേ’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് പട്രോള്‍ സംഘം തന്റെ അടുത്തേക്കാണ് വരുന്നതെന്ന് മനസിലാക്കിയ അദ്ദേഹം തന്റെ ‘മുറിച്ചു മാറ്റിയ’ കാലിനെക്കുറിച്ച് ഓര്‍ക്കാതെ കൈവശമുണ്ടായിരുന്ന പണവും ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചെന്നും പൊലീസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അല്‍ ശംസി പറഞ്ഞു.

3000 ദിര്‍ഹവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രവാസിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.ഒരു ഏഷ്യന്‍ രാജ്യത്തെ പൗരനായ ഇയാള്‍ സന്ദര്‍ശക വിസയിലാണ് യുഎഇയില്‍ പ്രവേശിച്ചതെന്ന് ആന്റി ഇന്‍ഫില്‍ട്രേറ്റേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ അലി സലീം അല്‍ ശംസി പറഞ്ഞു. യാചകനെ കണ്ടപ്പോള്‍ അയാള്‍ വൈകല്യം അഭിനയിക്കുകയാണന്ന് സംശയം തോന്നി.

യാചകര്‍ കൂടുതലായി എത്താന്‍ സാധ്യതയുുള്ള സ്ഥലങ്ങളില്‍ പട്രോളിങ് ശക്തമാക്കി അത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ ദുബൈ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കാറുണ്ടെന്നും അല്‍ ശംസി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button