UAELatest NewsNewsInternationalGulf

മൂന്ന് മാസത്തിനിടെ അറസ്റ്റിലായത് 1000 യാചകർ: കണക്കുകൾ പുറത്തുവിട്ട് ദുബായ് പോലീസ്

902 പുരുഷൻമാരും 98 സ്ത്രീകളും അറസ്റ്റിലായി

ദുബായ്: മൂന്ന് മാസത്തിനിടെ ദുബായിൽ അറസ്റ്റിലായത് 1000 യാചകർ. മാർച്ച് പകുതി മുതൽ ഈദുൽ ഫിത്തർ അവധി ദിവസങ്ങൾ വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും യാചകർ അറസ്റ്റിലായത്. 902 പുരുഷൻമാരും 98 സ്ത്രീകളും അറസ്റ്റിലായെന്നും ദുബായ് പോലീസ് അറിയിച്ചു.

Read Also: പോപ്പുലര്‍ ഫ്രണ്ടിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമം: കെ.സുരേന്ദ്രന്‍

ഭിക്ഷാടനത്തിനെതിരായ ക്യാമ്പെയ്ൻ വിജയകരമാണെന്നും ഈദുൽ ഫിത്തറിൽ യാചകരുടെ എണ്ണം കുറയ്ക്കാനായെന്നും സിഐഡി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലാഫ് വ്യക്തമാക്കി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി ഭിക്ഷാടകർ കൂടുതലായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥലങ്ങൾ സംഘം നിരീക്ഷിച്ചതായി സിഐഡി ജനറൽ ഡിപ്പാർട്ട്‌മെന്റിലെ നുഴഞ്ഞുകയറ്റ വിരുദ്ധ ഡയറക്ടർ കേണൽ അലി സാലിം വിശദീകരിച്ചു.

അധികാരികളും ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും ദരിദ്രരെ സഹായിക്കാൻ തയ്യാറാണ്. സാമ്പത്തിക സഹായം ആവശ്യമുള്ളവർ ദുബായ് പോലീസിനെ ബന്ധപ്പെടണം. ഭിക്ഷാടനം സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയർത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ഇത്തരം ഫെമിനിച്ചികളെ പൊക്കി കൊണ്ട് നടക്കാൻ വല്ലാത്ത ത്വരയും ഉശിരുമാണല്ലോ, കാമുകൻ സംവിധായകനാണ് പോലും’: സംഗീത ലക്ഷ്മണ

shortlink

Related Articles

Post Your Comments

Related Articles


Back to top button