ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഹജ്ജ് നയത്തിനെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഹജ്ജ് നയം കേന്ദ്ര,സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെയും ഭൂരിപക്ഷാഭിപ്രായത്തിനു എതിരാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ അടിച്ചേല്പിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കണം. ഹജ്ജ് നയത്തിൽ ഭേദഗതി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനെ എതിര്‍കക്ഷിയാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.
2018 മുതല്‍ 22 വരേക്കുള്ള ഹജ്ജ് നയം അന്തിമ വിജ്ഞാപനമിറക്കാതെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതിനു മാറ്റം വരുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
Post Your Comments