മലപ്പുറം: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഭരണ പരിഷ്‌കരണ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ആലിബാബയും 41 കള്ളന്മാരും എന്ന മട്ടില്‍ ഒരു കൊള്ളസംഘമാണ് ഇന്ത്യ ഭരിക്കുന്നതെന്നും പതിനായിരക്കണക്കിന് കോടി രൂപ ചാക്കില്‍ കെട്ടി വിജയ് മല്യയെപ്പോലെ, നീരവ് മോദിയെപ്പോലെ ഓരോരുത്തരായി രാജ്യം വിടുന്നതിന് ഭരണകര്‍ത്താക്കള്‍ കാവല്‍ നില്‍ക്കുകയാണെന്നും
വി.എസ് ആരോപിച്ചു. മലപ്പുറം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനുവിന്റെ കിഴക്കേത്തലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ കള്ളനാണ് എന്ന് അഭിമാനബോധത്തോടെ പറയുന്ന നേതാവും, ഞങ്ങളും കള്ളന്മാരാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശിങ്കിടികളുംകൂടി ഇന്ത്യയെ കുട്ടിച്ചോറാക്കുകയാണ്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അവഗണിച്ചും സമ്പദ്ഘടന മുച്ചൂടും തകര്‍ത്തും മതനിരപേക്ഷത തകര്‍ത്തും വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടിയും ബിജെപി സര്‍ക്കാര്‍ ഇന്ത്യയെ ശിഥിലമാക്കിക്കൊണ്ടിരിക്കുകയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments