ന്യൂഡൽഹി:റാഫേലില്‍ പുതിയ രേഖകള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിനു പിന്നാലെ കേന്ദ്രസർക്കാരിനെ വിമര്‍ശിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. റഫാൽ ഇടപാടിൽ സുപ്രീംകോടതി ക്ലീൻചിറ്റ് നൽകിയെന്ന കേന്ദ്രസർക്കാർ വാദം പൊളിഞ്ഞുവെന്ന് യെച്ചൂരി പറഞ്ഞു. അഴിമതി സർക്കാരിനെ പുറത്താക്കാൻ സമയമായെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
റഫാൽ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകൾ തെളിവായി സ്വീകരിക്കാൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് യെച്ചൂരിയുടെ പരാമര്‍ശം.
Post Your Comments