KeralaLatest News

കിസാന്‍ സമ്മാന്‍ നിധി: കേന്ദ്രത്തിനെതിരെ മന്ത്രി സുനില്‍ കുമാര്‍

ഔദ്യോഗിക ഉദ്ഘാടനമെന്ന പേരില്‍ തിരുവനന്തപുരം കഴക്കൂട്ടത്തും പരിപാടി നടക്കുന്നുണ്ട്

കോട്ടയം: പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഉദ്ഘാടനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചില്ലെന്ന്് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ ആരോപണം. കിസാന്‍ സമ്മാന്‍ നിധിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ അല്‍പ്പത്തരം കാണിക്കുകയാണെന്ന് സുനില്‍ കുമാര്‍ വിമര്‍ശിച്ചു.

കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തുമൊക്കെയായി നടക്കുന്നുണ്ട്. കൂടാതെ ഔദ്യോഗിക ഉദ്ഘാടനമെന്ന പേരില്‍ തിരുവനന്തപുരം കഴക്കൂട്ടത്തും പരിപാടി നടക്കുന്നുണ്ട്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഇതില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഒരറിവും കിട്ടിയിട്ടില്ലെന്നാണ് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ ആരോപണം.

സംസ്ഥാന സര്‍ക്കാര്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ അറിയാതെ നടത്തുന്നത് ബിജെപിയുടെ രാഷ്ട്രീയ അല്‍പ്പത്തമാണെന്ന് കൃഷിമന്ത്രി പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പദ്ധതികളെ രാഷ്ട്രീയ വേദികളാക്കാന്‍ ബിജെപി തുനിയുന്നത് തരംതാഴ്ന്ന നടപടിയാണ്. സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് ബിജെപി ഇടപെടുന്നത്.ഫെഡറല്‍ സംവിധാനത്തെ ആകെ ബിജെപി വെല്ലുവിളിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button