തിരുവനന്തപുരം: രാജ്യത്തെ കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള അനുമതിനൽകിയ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണിതെന്നും ഇത് ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യസുരക്ഷയുടെ പേര് പറഞ്ഞാണ് ഇത് ചെയ്തതെങ്കിലും കേന്ദ്രത്തില്‍ ഭരണം നടത്തുന്ന ബിജെപിക്ക് ഇവയെല്ലാം വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ ഘട്ടത്തില്‍ എതിരാളികള്‍ക്കെതിരായ ആയുധമായി ഇത് ഭരണകക്ഷി ഉപയോഗിക്കും. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനെ പാടെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവെന്നും ബിജെപിയുടെ ഏകാധിപത്യ സ്വഭാവമാണ് ഇവിടെ വീണ്ടും തെളിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments