KeralaLatest News

ദേശീയ പാത സ്ഥലമെടുപ്പ്: നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്ര ഉത്തരവിനെതിരെ കേരളം

തിരുവനന്തപുരം: ദേശീയ പാത സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാനം. ഉത്തരവില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു. പലയിടുത്തും സ്ഥലമെടുപ്പ് പൂര്‍ത്തിയാകുന്നതായി മന്ത്രി കത്തില്‍ സൂചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ രണ്ടാം മുന്‍ഗണന പട്ടികയിലേയ്ക്കാണ് കേന്ദ്രം മാറ്റിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയുള്ള ദേശീയ പാത വികസനം എന്നു നടക്കുമെന്ന അനിശ്ചിതത്വത്തിലാണ് കേരളം. കൂടാതെ കണ്ണൂര്‍,കോഴിക്കോട് പോലുള്ള വടക്കന്‍ ജില്ലകളില്‍ ഏകദേശം 80 ശതമാനവും തെക്കന്‍ ജില്ലകളിലും ഏകദേശം 50 ശതമാനവും സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. അതേസമയം കണ്ണൂരും കോഴിക്കോടും സ്ഥലം ഏറ്റെടുത്തവര്‍ക്ക് പണം നല്‍കുന്ന ടെന്‍ഡര്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന്ാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നചത്.

കേരളത്തിലെ മറ്റു ജില്ലകളെ കൂടി ഒന്നാം മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് മന്ത്രി ജി സുധാകരന്‍ ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button