അഹമ്മദാബാദ്: പട്ടേല്‍ സംവരണ വിഷയത്തില്‍ ഗുജറാത്തിലെ കോണ്‍ഗ്രസുമായി ധാരണയില്‍ എത്തിയതായി ഹാര്‍ദിക് പട്ടേല്‍ നയിക്കുന്ന പാടിദാര്‍ അനാമത് ആന്ദോളന് സമിതി (പി.എ.എ.എസ്) വ്യക്തമാക്കി. ഇതോടെ സംസ്ഥാന നിയമസഭതെരഞ്ഞെടുപ്പിൽ വിവിധ ശക്തികളെ കൂട്ടുപിടിച്ച് പോരാട്ടത്തിന് തീരുമാനിച്ച കോൺഗ്രസിന് സഖ്യത്തിലെ പ്രധാന പ്രതിസന്ധി നീങ്ങിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പിലെ പി.എ.എ.എസിെൻറ നിലപാടും കോൺഗ്രസുമായുള്ള ധാരണയുടെ വിശദാംശങ്ങളും ഹാർദിക് പേട്ടൽ തിങ്കളാഴ്ച രാജ്കോട്ടിൽ പ്രഖ്യാപിക്കുമെന്ന് പാർട്ടി കൺവീനർ ദിനേശ് ബാംബാനിയ അറിയിച്ചു. അതേസമയം പി.എ.എ.എസ് നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്കുന്നതിനെപ്പറ്റി ചര്‍ച്ചയൊന്നും നടന്നില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ഭാരത്സിങ് സോളങ്കിയും മുതിർന്ന നേതാക്കളായ സിദ്ധാർഥ് പേട്ടൽ, ബാബുഭായ് മങ്കുകിയ എന്നിവരും ചർച്ചയിൽ പെങ്കടുത്തിരുന്നു.
Post Your Comments