പട്‌ന: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം മൂലം ചികിത്സ ലഭിക്കാതെ 15രോഗികള്‍ മരിച്ചു.സംഭവം നടന്നത് ബിഹാറിലെ പട്‌ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലി( പി എം സി എച്ച്)ലാണ്. അഞ്ഞൂറോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച രാത്രിയോടെയാണ് സമരത്തിനിറങ്ങിയത്.
ചില ഡോക്ടര്‍മാരെ ആശുപത്രിയിലെത്തിച്ച ഉടന്‍ മരണമടഞ്ഞ ഒരു രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചിരുന്നു. ഡോക്ടര്‍മാര്‍ ഇതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്. ഡോക്ടര്‍മാരെ ആക്രമിച്ച രോഗിയുടെ ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ഗുരുതരാവസ്ഥയിലായിരുന്ന 15 രോഗികള്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാത്തതു മൂലം മരിച്ചതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ 36 ശസ്ത്രക്രിയകളാണ് സമരത്തെ തുടര്‍ന്ന് മാറ്റിവച്ചിട്ടുള്ളത്
നിരവധി രോഗികളെ സമരം ദുരിതത്തിലാക്കി. നിരവധി രോഗികള്‍ സ്വകാര്യ ആശുപത്രിയിലേക്കും നഴ്‌സിങ് ഹോമുകളിലേക്കും ചികിത്സ തേടിപ്പോകാന്‍ നിര്‍ബന്ധിതരായെന്നും അധികൃതര്‍ അറിയിച്ചു. അത്യാഹിത വിഭാഗങ്ങളില്‍ സീനിയര്‍ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുള്ളതായി പി എം സി എച്ച് ആക്ടിങ് പ്രിന്‍സിപ്പല്‍ വി കെ ഗുപ്ത അറിയിച്ചിട്ടുണ്ട്.
Post Your Comments