ശ്രീനഗർ: കശ്മീരിന്റെ ഒരു ഭാഗം ഇസ്ലാമാബാദിലായത് നേരത്തെ ഭരിച്ചിരുന്ന സർക്കാരിൻറെ പിടിപ്പു കേടുകൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹൻസ് രാജ് അഹീർ. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാക് അധീന കശ്മീർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇന്ത്യ ഒരു തീരുമാനം എടുത്താൽ പിൻതിരിപ്പിക്കാൻ ആർക്കും സാധിക്കില്ലെന്നും മന്ത്രിവ്യക്തമാക്കി. “കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെയാണ്. പാക് അധീന കശ്മീർ ഇസ്ലാമാബാദിലായത് നേരത്തെയുള്ള സർക്കാരിന്റെ പിഴവു കൊണ്ടാണ്. ഇത് തിരിച്ചു പിടിക്കാനുള്ള ചർച്ചകൾ ആരംഭിക്കും.”മന്ത്രി കൂട്ടിച്ചേർത്തു.
പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമാണെന്നും കശ്മീരിനും പാക് അധീന കശ്മീരിനും സ്വയം ഭരണമാണ് വേണ്ടതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു. നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിന്റെ മറുപടിയായാണ് മന്ത്രി ഇത് പറഞ്ഞത്.
Post Your Comments