പത്തനംതിട്ട: പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ കെടി ജലീല്‍ എംഎല്‍എയ്ക്കെതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിക്കുന്നു. ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹന്റെ പരാതിയില്‍ ജലീലിനെതിരെ തിരുവല്ല കീഴ്വായ്പൂര്‍ പോലീസാണ് കലാപ ആഹ്വന കുറ്റമടക്കം ചുമത്തി കേസെടുത്തിരുന്നത്.
എന്നാൽ, കേസില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അത് തെളിയിക്കത്തക്ക സാക്ഷിമൊഴികളൊന്നും ലഭ്യമായിട്ടില്ലെന്നുമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിക്കാരന് പോലീസ് നോട്ടീസ് നല്‍കി. പരാതിക്കാരന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജലീലിന്റെ വിവാദ പരാമര്‍ശത്തില്‍ കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. കലാപാഹ്വാനം ഉള്‍പ്പെടെ ചുമത്തിയായിരുന്നു കേസ്.
യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാക്കും: മുഖ്യമന്ത്രി
ഇന്ത്യന്‍ പൗരനായിരിക്കെ രാജ്യത്തെ ഭരണഘടനയെ അപമാനിക്കണമെന്നും കലാപമുണ്ടാക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ ജമ്മു കശമീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീരെന്നും, പാകിസ്ഥാന്‍ കൈയടക്കി വച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗങ്ങളെ ആസാദ് കശ്മീരെന്നും പ്രകോപനപരമായി വിശേഷിപ്പിച്ചു എന്നായിരുന്നു ജലീലിന് എതിരായ എഫ്ഐആര്‍.
Post Your Comments