Latest NewsIndiaNews

പാക് അധിനിവേശ കശ്മീര്‍ ഉടനെ ഇന്ത്യയുമായി ലയിക്കും: കരസേനാ മുന്‍ മേധാവി

ദൗസ: പാക് അധിനിവേശ കശ്മീര്‍ ഉടനെ ഇന്ത്യയുമായി ലയിക്കുമെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ വികെ സിങ്. പാക് അധിനിവേശ കശ്മീര്‍ സ്വന്തം നിലയ്ക്കുതന്നെ ഇന്ത്യയുമായി ലയിക്കുമെന്നും കുറച്ചുസമയം കാത്തിരിക്കൂ എന്നും വികെ സിങ് പ്രതികരിച്ചു. രാജസ്ഥാനിലെ ദൗസയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപിയുടെ പരിവര്‍ത്തന്‍ സങ്കല്‍പ് യാത്രയിൽ പങ്കെടുക്കവേയാണ് വികെ സിങ്ങിന്റെ പ്രസ്താവന. പാക് അധിനിവേശ കശ്മീരിനെ ഇന്ത്യയുമായി ലയിപ്പിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടി, ലോകവേദിയില്‍ ഇന്ത്യയ്ക്കു സവിശേഷമായ ഇടം നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ, ലോകത്തിനു മുന്നില്‍ ഇന്ത്യ കഴിവ് തെളിയിച്ചെന്നും വികെ സിങ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button